ss

നാഗചൈതന്യ - ശോഭിത ധുലിപാല വിവാഹനിശ്ചയം നടന്ന തീയതിക്ക് എതിരെ ഉയരുന്ന വിമർശനത്തിന് വിരാമമിടുന്നു. മുൻ ഭാര്യ സാമന്ത തന്നോട് ആദ്യമായി പ്രണയം വെളിപ്പെടുത്തിയ ദിവസമാണ് ശോഭിതയുമായുള്ള വിവാഹനിശ്ചയത്തിന് നാഗചൈതന്യ തിരഞ്ഞെടുത്തത് എന്നായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. എന്നാൽ ന്യൂമറോളജി പ്രകാരം ഏറെ പ്രത്യേകതയുള്ള ദിവസമാണ് വിവാഹനിശ്ചയത്തിന് നാഗചൈതന്യയും ശോഭിതയും തിരഞ്ഞെടുത്തത്. 8.8.8 അനന്തമായ പ്രണയത്തിന്റെ തുടക്കം. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾക്കൊപ്പം നാഗാർജ്ജുന ഇങ്ങനെ കുറിച്ചു.

8.8.3024 എന്നതിന് പകരം 8.8.8 എന്നാണ് നാഗാർജ്ജുന കുറിച്ചത്. 2024 ആഗസ്റ്റ് 8, വളരെയധികം പ്രാധാന്യമുള്ള ദിവസമായാണ് ജ്യോതിശാസ്ത്രജ്ഞരും സംഖ്യാശാസ്ത്രജ്ഞരും നോക്കിക്കാണുന്നത്.

ജ്യോതി ശാസ്ത്രജ്ഞരും സംഖ്യാശാസ്ത്രജ്ഞരും പറയുന്നത് അനുസരിച്ച് 8.8.8 സംഖ്യാശാസ്ത്രത്തിലും ജ്യോതിഷത്തിലും വലിയ പ്രാധാന്യമുള്ള ദിവസമാണ്. ഇൻസ്റ്റഗ്രാമിൽ ഇൗ ദിവസത്തെക്കുറിച്ച് റീലുകളും പ്രചരിക്കുന്നുണ്ട്.അതേസമയം നാഗചൈതന്യ - ശോഭിത ധുലിപാല വിവാഹം ഈ വർഷം തന്നെ ഉണ്ടാവും.