neeruravakalile-kuliyil

പള്ളിക്കൽ: പായൽ മൂടിയ ജലാശയങ്ങളിൽ നിന്നും അമീബിക് മസ്തിഷ്ക ജ്വരം പകരുന്ന സാഹചര്യത്തിൽ മടവൂർ, പള്ളിക്കൽ പഞ്ചായത്തുകളിലെ കുളങ്ങളിലെ പായലും മാലിന്യങ്ങളും നീക്കംചെയ്യണമെന്ന ആവശ്യം ശക്തം. ഓണഅവധി വരുന്നതോടെ കുളിക്കാനും നീന്തൽ പരിശീലനത്തിനുമായി ഗ്രാമങ്ങളിലെ കുട്ടികൾ ഇത്തരം നീരുറവകളേയും വെള്ളകെട്ടുകളെയുമാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യം മുൻനിറുത്തി ഇത്തരം കുളങ്ങളുടെ നിലവിലെ അവസ്ഥ പരിശോധിച്ച് നവീകരിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ബിജുകുമാർ അറിയിച്ചു.