barroz

ആ​രാ​ധ​ക​രെ​ ​നി​രാ​ശ​യി​ലാ​ഴ്ത്തി​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​ബ​റോ​സ് ​ഒ​ക്ടോ​ബ​ർ​ ​മൂന്നിലേ​ക്ക് ​റി​ലീ​സ് ​നീ​ട്ടി.​ ​സെ​പ്തം​ബ​ർ​ 12​ന് ​ഓ​ണം​ ​റി​ലീ​സാ​യി​ ​നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​
ചി​ല​ ​സാ​ങ്കേ​തി​ക​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​റി​ലീ​സ് ​മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​വി​വ​രം.​ ​മ​മ്മൂ​ട്ടി​യു​ടെ​യും​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​യും​ ​റി​ലീ​സി​ല്ലാ​തെ​യ​യാ​ണ് ​ഇ​ത്ത​വ​ണ​യും​ ​ഓ​ണം.​ ​ഇ​തു​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​ബ​റോ​സി​ന്റെ​ ​റി​ലീ​സ് ​മാ​റ്റു​ന്ന​ത്.​ ​ഈ​ ​വ​ർ​ഷം​ ​മാ​ർ​ച്ചി​ൽ​ ​റി​ലീ​സ് ​ചെ​യ്യാ​നാ​യി​രു​ന്നു​ ​ആ​ദ്യ​ ​തീ​രു​മാ​നം.​ ​പി​ന്നീ​ട് ​ഓ​ണം​ ​റി​ലീ​സാ​യി​ ​മാ​റ്റി.​ ​
നാ​ല​ര​ ​പ​തി​റ്റാ​ണ്ട് ​പി​ന്നി​ടു​ന്ന​ ​അ​ഭി​ന​യ​ ​ജീ​വി​ത​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​ബ​റോ​സ്.​ ​ക്യാ​മ​റ​യ്ക്ക് ​മു​ന്നി​ലും​ ​പി​ന്നി​ലും​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്ന​ത് ​ആ​രാ​ധ​ക​രെ​ ​ആ​വേ​ശ​ത്തി​ലാ​ക്കു​ന്നു.​ ​ബി​ഗ് ​ബ​ഡ്ജ​റ്റി​ൽ​ ​ത്രി​മാ​ന​ ​ചി​ത്ര​മാ​യാണ് ​ബ​റോ​സ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​സൂ​ര്യ​ ​നാ​യ​ക​നാ​യി​ ​സി​രു​ത്തൈ​ ​ശി​വ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​ങ്കു​വ​ ​ഒ​ക്ടോ​ബ​ർ​ ​പ​ത്തി​ന് ​റിലീസ് ചെയ്യും.​ ​ഇ​താ​ദ്യ​മാ​യി​ ​സൂ​ര്യ​യും​ ​കാ​ർ​ത്തി​യും​ ​ഒ​രു​മി​ക്കു​ന്നു​ ​എ​ന്ന് ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യു​ണ്ട്.​ ​അ​മ​ൽ​ ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ജ്യോ​തി​ർ​മ​യി​ ​ചി​ത്രം​ ​ബോ​ഗ്‌​യ​ൻ​ ​വി​ല്ല​യാണ്​ ​ഒ​ക്ടോ​ബ​ർ​ ​പ​ത്തി​ന് ​റി​ലീ​സ് ​ചെ​യ്യുന്ന മറ്റൊരു ചിത്രം.​ ​
അ​തേ​സ​മ​യം​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തു​ട​ർ​ചി​ത്രീ​ക​ര​ണം​ ​അ​ടു​ത്ത​ ​ദി​വ​സം​ ​തൊ​ടു​പു​ഴ​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​ക്രി​സ്മ​സ് ​റി​ലീ​സാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ശോ​ഭ​ന​യാ​ണ് ​നാ​യി​ക.​ ​ര​ജ​പു​ത്ര​ ​വി​ഷ്വ​ൽ​ ​മീ​ഡി​യ​യു​ടെ​ ​ബാ​ന​റി​ൽ​ ​എം.​ ​ര​ഞ്ജി​ത് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ശി​ർ​വാ​ദ് ​റി​ലീ​സ് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​ക്കു​ന്നു.