ദി ഗ്രേറ്റസ്റ്റ് ഒഫ് ഒാൾ ടെെം ( ഗോട്ട്) എന്ന സിനിമയിൽ മാസ് ലുക്കിലുള്ള വിജയ് യുടെ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ. പതിവുപോലെ മാസിന് ഒട്ടും കുറവില്ലാതെയാണ് പുതിയ പോസ്റ്ററിൽ വിജയ്. വിജയ് യുടെ ലുക്ക് മറക്കാനാകാത്ത എപിക് അനുഭവമായിരിക്കുമെന്നാണ് പോസ്റ്റർ പങ്കുവച്ച് അണിയറ പ്രവർത്തകർ സമൂഹമാധ്യമത്തിൽ കുറിച്ചത്. സെപ്തംബർ അഞ്ചിന് റിലീസ് ചെയ്യും. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായിക. വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജയറാം, പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, പാർവതി നായർ, പ്രേംജി അമരൻ, ഭൈരവ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
കെ. ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ. ഛായാഗ്രഹണം സിദ്ധാർത്ഥ. ശ്രീഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം.