വിതുര: യൂത്ത്കോൺഗ്രസിന്റെ സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റും ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമായ അഡ്വ.കെ.ഉവൈസ്ഖാനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാനസെക്രട്ടറി റമീസ് ഹുസൈൻ ഉദ്ഘാടനം ചെയ്തു. തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ഷൈൻപുളിമൂട്,കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ്,മുൻ പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,രഘുനാഥൻആശാരി,തോട്ടുമുക്ക് സലീം,തൊളിക്കോട് ഷാൻ,അസ്ലംതുരുത്തി,അഖിൽദിലീപ്,ചൈതന്യ,ഫൈസൽ,അബൂതാലീബ്,അബൂദി,ഹിലാൽ, അഫ്സൽ എന്നിവർ പങ്കെടുത്തു.