തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ചിത്രകാരൻ നേമം കൃഷ്ണൻ നായരുടെ മണൽ ചിത്രങ്ങളടക്കമുള്ള ഏകദിന ചിത്ര പ്രദർശനം മാനവീയം വീഥിയിൽ നടന്നു.കൃഷ്ണൻ നായർ ഒരുക്കിയ ക്യാൻവാസിൽ മണൽ വിതറി ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു.ചിത്രകാരൻ മോഹൻ ഓടക്കുഴൽവാദനം നടത്തി.കവി എസ്.ജയകുമാർ,ചിത്രകാരന്മാരായ ഷിബു രാജ്,ജോയ് പാമ്പാക്കുട,മീനാകുമാരി,ഹരിഹരപുത്രൻ,ജസ്റ്റിൻ രാജ്,അനി പ്ലാങ്കാല,പ്രണവം എന്നിവരുടെ തത്സമയ ചിത്രരചനയും കുട്ടികളുടെ ചിത്രരചന മത്സരവും ഇതോടൊപ്പം നടന്നു.നൂറിലധികം ചിത്രങ്ങളാണ് പ്രദർശനത്തിനും വില്പനയ്ക്കുമായി ഒരുക്കിയിട്ടുള്ളത്.