വെള്ളറട: കുറ്റിയായണിക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള അഹോരാത്ര രാമായണ പാരായണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് മച്ചേൽ കെ. പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡി.ഗോപാലകൃഷ്ണൻ നായർ ,ബി.എസ്.പ്രദീപ് കുമാർ, എൻ.മണികണ്ഠൻ നായർ,എസ്.പ്രീത,ആർ.സോമൻ നായർ,എസ്.ഗിരീഷ് കുമാർ,മൈലക്കര ശ്രീകുമാർ,അനിൽ സരസ്, തുടങ്ങിയവർ സംസാരിച്ചു.കരയോഗം സെക്രട്ടറി കെ.സുരേന്ദ്രൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.ശശി നന്ദിയും പറഞ്ഞു.