 2024 ആഗസ്റ്റ് 10: പൗഡിക്കോണത്ത് കാപ്പാ കേസ് പ്രതിയായ വെട്ടുകത്തി ജോയിയെ വെട്ടിക്കൊന്നു

 ജൂലായ് 7: കഴക്കൂട്ടം നെഹ്‌റു ജംഗ്ഷനിൽ കാപ്പ കേസിലെ പ്രതികളായ അഖിൽ, വിവേക് എന്നിവർക്കുനേരെ ഗുണ്ടാനേതാവ് സുനിലും സംഘവും നാടൻ ബോംബെറിഞ്ഞു

 ജൂൺ 11: വിയ്യൂർ ജയിലിൽ കഴിയുന്ന ശ്രീജിത്ത് ഉണ്ണിയെന്ന പ്രതിക്ക് മയക്കുമരുന്നു വാങ്ങാൻ പണം നൽകാത്തതിന് തൃക്കണ്ണാപുരം സ്വദേശി വിവേക് വസന്തനെ ഗുണ്ടാസംഘം വീട്ടിൽ കയറി വെട്ടി

 ജൂൺ 13: കാപ്പ കേസിൽ മോചിതനായ പല്ലൻ സജി എന്ന സജീവിനെ അഞ്ചംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കാലുകൾ അടിച്ചൊടിച്ചു

 മേയ് 10: ബാറിലെ തർക്കത്തെ തുടർന്ന് കരമനയിൽ അഖിൽ എന്ന യുവാവിനെ ഗുണ്ടാസംഘം പട്ടാപ്പകൽ നടുറോഡിൽ ഹോളോബ്രിക്‌സ് കൊണ്ട് തലയ്‌ക്കടിച്ചുകൊന്നു

 2023 ഡിസംബർ 11: ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായെത്തിയ 11 അംഗ ഗുണ്ടാസംഘം പോത്തൻകോട് സ്വദേശി സുധീഷിനെ വെട്ടിക്കൊന്ന് ഇടതുപാദം അറുത്ത് റോഡിലെറിഞ്ഞു