ആറ്റിങ്ങൽ: എൻ.എസ്.എസ് ആറ്റിങ്ങൽ മേഖല സമ്മേളനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും പ്രസിഡന്റുമായ അഡ്വ. ജി. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ. സി.എസ്.ഷൈജുമോൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജി. അശോക് കുമാർ ഭരണസമിതി അംഗങ്ങളായ ബി. ഭദ്രൻ പിള്ള, ഡോ. കെ എസ് വിജയകുമാരൻ നായർ എൻ. രാജേന്ദ്രൻ നായർ, വി. മോഹനൻ നായർ, എം. ഗോപകുമാർ, ആർ. മോഹനചന്ദ്രൻ നായർ പ്രതിനിധി സഭാംഗം ജി. മണികണ്ഠൻ പിള്ള, വനിതാ യൂണിയൻ പ്രസിഡന്റ് ബി.എസ്. കുമാരിലത, യൂണിയൻ ഇൻസ്പെക്ടർ എം.ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു. 20 ന് ദ്വാരക ആഡിറ്റോറിയത്തിൽ താലൂക്ക് സമ്മേളനം നടക്കും.