വിതുര:വനയാട്ടിൽ നടന്ന ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഡി.ഐ.എഫ്.ഐ വിതുര മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ച മുതൽ വൈകിട്ട് വരെ പൊൻമുടിയിൽ മലയോരതട്ടുകട പ്രവർത്തിപ്പിക്കും. വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുമെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.