തിരുവനന്തപുരം: കേരള യാദവസഭയുടെ ആനപ്പെട്ടി യൂണിറ്റിന്റെ സമ്മേളനവും കുടുംബസംഗമവും ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബിജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തങ്കം.എ.രാജൻ മുഖ്യപ്രഭാഷണം നടത്തി.​ഡോ.സന്തോഷ്കുമാർ,​ശിവപ്രകാശ്,​വിനോദ്,​ആര്യനാട് ശശിധരൻ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ബിജു(പ്രസിഡന്റ്)​,​ഷിജി(സെക്രട്ടറി)​,​വിനീഷ്(ട്രഷറർ)​,​ശിശുപാലൻ,​സതീഷ്കുമാർ,​സന്തോഷ്കുമാർ(വൈസ് പ്രസിഡന്റുമാർ)​,​സി.പി.സജു,​പ്രദീപ്,​ചിത്ര(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.