പാലോട്:പേരയം വിജ്ഞാന പോഷിണി ഗ്രന്ഥശാല ആൻഡ് വായനശാല വാർഷികം ഗ്രന്ഥശാല പ്രസിഡന്റ് പേരയം സുഭാഷിന്റെ അദ്ധ്യക്ഷതയിൽ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.പ്രതിഭാസംഗമവും മെരിറ്റ് ഈവനിംഗും സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച മൈക്ക് സെറ്റ് പ്രസിഡന്റ് കോമളം ഉദ്ഘാടനം ചെയ്തു.ഡോ.ചായം ധർമ്മരാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി,ബ്ലോക്ക് പഞ്ചായത്തംഗം രാധാ ജയപ്രകാശ്, പഞ്ചായത്തംഗങ്ങളായ ദീപാ മുരളി,താര ,ബിജു ത്രിവേണി,ലൈബ്രറി കൗൺസിൽ അംഗം ടി.എൽ.ബൈജു, ബിനു.എ.എസ്,ജനാർദ്ദനൻകുട്ടി നായർ എന്നിവർ സംസാരിച്ചു.പി.രജികുമാർ സ്വാഗതവും നന്ദകുമാരൻ നായർ നന്ദിയും പറഞ്ഞു.ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച കവിയരങ്ങിൽ ചായം ധർമ്മരാജൻ,കറിഞ്ചിലക്കോട് ബാലചന്ദ്രൻ,വിതുര ബാദുഷ,അനിൽകുമാർ,ബിമൽ പേരയം,മഹേഷ് കുമാർ,ജാഹ്നവി എന്നിവർ പങ്കെടുത്തു.