തിരുവനന്തപുരം : പ്രസ് ക്ലബും കലാട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈൻ മിറക്കിൾ അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും 23ന് ലുലുമാളിന് സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനത്ത് ആരംഭിക്കും.ഇതിനായുള്ള പന്തലിന്റെ കാൽനാട്ടുകർമ്മം കലാ ട്രസ്റ്റിന്റെ ട്രസ്റ്റിയും മുൻ വനിതാ കമ്മിഷൻ അംഗവുമായ ഇ.എം.രാധ നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ.പ്രവീൺ,സെക്രട്ടറി എം.രാധാകൃഷ്ണൻ,ജോയിന്റ് സെക്രട്ടറി നിസാർ മുഹമ്മദ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കർ സുബ്രഹ്മണി,വി.വി.വിനോദ് ,ജയമോഹൻ,എ ടു ഇസഡ് ഇവന്റ്സ് മാനേജിംഗ് ഡയറക്ടർ എ.കെ.നായർ,വേൾഡ് മാർക്കറ്റ് സെക്രട്ടറി ഷാജി.ആർ,രാജീവ്, ഇവന്റ് ഡയറക്ടർ സുബാഷ് അഞ്ചൽ തുടങ്ങിയവർ പങ്കെടുത്തു. വിദേശത്ത് നിന്നിറക്കുമതി ചെയ്ത ടണലുപയോഗിച്ചാണ് കരയിൽ കടൽ ഒരുക്കുന്നത്.
കടലിന്റെ അടിത്തട്ടിലൂടെ നടക്കുമ്പോൾ തലയ്ക്ക് മുകളിൽ വലിയ മത്സ്യങ്ങൾ എത്തുന്ന പ്രത്യേക അനുഭവമാണ് പ്രധാന ആകർഷണം.40 ദിവസം നീളുന്ന മേള ഒക്ടോബർ 2 ന് സമാപിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446175938.