ശംഖുംമുഖം: മാലിന്യനിയന്ത്രണ - സംസ്കരണ രംഗത്തെ മികവിന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് ദേശീയ പുരസ്കാരം.ഗ്രീൻടെക് ഫൗണ്ടേഷന്റെ പൊല്യൂഷൻ കൺട്രോൾ വേസ്റ്റ് റീസൈക്ലിംഗ് എക്സലൻസ് പുരസ്കാരമാണ് ലഭിച്ചത്.ഗുവാഹത്തിയിൽ നടന്ന ചടങ്ങിൽ എയർപോർട്ട് അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.സുസ്ഥിരമാലിന്യ സംസ്‌കരണത്തിനായി നടത്തുന്ന മാലിന്യം കുറയ്ക്കൽ, പുനഃരുപയോഗം എന്നിവയിലൂടെ ലാൻഡ്‌ഫിൽ ഡൈവേർഷൻ നിരക്ക് 99.5 ശതമാനം എത്തിയിട്ടുണ്ട്.100 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും എയർപോർട്ടിൽ സംസ്കരിക്കുന്നുണ്ട്. വേർതിരിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനും റീസൈക്ലിംഗ് യാർഡിലേക്കു മാറ്റാനും പ്രത്യേക സംവിധാനങ്ങളുണ്ട്.