p

തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ കമ്യൂണിറ്റി/ രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാം. കോ-ഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എജ്യുക്കേഷന്റെ കീഴിലുള്ള സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനിയറിംഗ് കോളേജുകളിലെ കോഴ്‌സുകളിൽ, സംസ്ഥാന സഹകരണ വകുപ്പിലെ ജീവനക്കാരുടെയും രജിസ്ട്രാർ ഒഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സഹകരണ സൊസൈറ്റികൾ/ബാങ്കുകൾ/മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും മക്കൾക്കായി നീക്കി​വച്ചിട്ടുള്ള അഞ്ചു ശതമാനം സീറ്റുകളിലേക്ക്‌ റാങ്ക് ലിസ്റ്റിൽനിന്നു യോഗ്യരായ വിദ്യാർത്ഥികളെ കേന്ദ്രീകൃത അലോട്‌മെന്റിലൂടെ പ്രവേശന പരീക്ഷാ കമ്മിഷണർ അലോട്ട് ചെയ്യും.

കമ്യൂണിറ്റി/രജിസ്റ്റേർഡ് സൊസൈറ്റി/രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ടാ സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ www.cee.kerala.gov.in ലെ ‘KEAM 2024- Candidate Portal’ എന്ന ലിങ്കിലൂടെ ഹോം പേജിൽ പ്രവേശിച്ച് ‘Communtiy Quota Proforma’ എന്ന മെനു ക്ലിക്ക് ചെയ്ത് കോളേജ് സെലക്ട് ചെയ്യുമ്പോൾ ലഭ്യമാകുന്ന പ്രൊഫോർമയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പിട്ടശേഷം, ആവശ്യമായ രേഖകൾ സഹിതം 13-ന് വൈകിട്ട് 4നകം കോളേജിൽ ഹാജരാകണം. കോളേജുകളുടെ തരംതിരിച്ചുള്ള ലിസ്റ്റ്, വിശദവിവരങ്ങൾ എന്നിവ വെബ്‌സൈറ്റിൽ.

എം​ടെ​ക് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​എം​ടെ​ക് ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​ൺ​ലൈ​നാ​യി​ 12​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​d​t​e​k​e​r​a​l​a.​g​o​v.​i​n​/​ ​വെ​ബ്സൈ​റ്റി​ൽ.

ഓ​പ്പ​ൺ​ ​യൂ​ണി.​ ​വ​യ​നാ​ട്
ജി​ല്ല​യി​ലെ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി

കൊ​ല്ലം​:​ ​വ​യ​നാ​ട് ​എ​ൻ.​എം.​എ​സ്.​എം​ ​ഗ​വ.​ ​കോ​ളേ​ജി​ൽ​ ​ഇ​ന്ന് ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ച​താ​യി​ ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​അ​റി​യി​ച്ചു.​ ​പി.​ജി​ ​(2022​ ​അ​ഡ്മി​ഷ​ൻ​)​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ,​ ​പി.​ജി​ ​(2023​ ​അ​ഡ്മി​ഷ​ൻ​)​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ,​ ​യു.​ജി​ ​(2022​ ​അ​ഡ്മി​ഷ​ൻ​)​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ളാ​ണ് ​മാ​റ്റി​യ​ത്.​ ​പു​തു​ക്കി​യ​ ​പ​രീ​ക്ഷാ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.​ ​മ​റ്റ് ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഇ​ന്ന് ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മാ​റ്റ​മി​ല്ല.​ ​വി​ശ​ദ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ​e23​@​s​g​o​u.​a​c.​i​n​ ​എ​ന്ന​ ​മെ​യി​ൽ​ ​ഐ.​ഡി​യി​ലോ​ 9188920013,​ 9188920014​ ​എ​ന്നീ​ ​ന​മ്പ​രു​ക​ളി​ലോ​ ​ബ​ന്ധ​പ്പെ​ടാം.

ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​:​ ​അ​ഭി​മു​ഖം​ 21​നും​ 22​നും

തി​രു​വ​ന​ന്ത​പു​രം​:​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വ​ത്തി​ലെ​ ​ന​ഴ്‌​സിം​ഗ് ​അ​സി​സ്റ്റ​ന്റ് ​(​ഫീ​മെ​യി​ൽ​)​ ​(​കാ​റ്റ​ഗ​റി​ 18​/2022​)​ ​അ​ഭി​മു​ഖം​ 21​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ലും​ ​ഫി​സി​ഷ്യ​ൻ​ ​(​കാ​റ്റ​ഗ​റി​ 12​/2023​)​ ​അ​ഭി​മു​ഖം​ 22​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ലും​ ​ഗു​രു​വാ​യൂ​ർ​ ​ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റ് ​(​മെ​യി​ൽ​)​ ​(​കാ​റ്റ​ഗ​റി​ 17​/2022​)​ ​അ​ഭി​മു​ഖം​ 22​ ​ന് ​രാ​വി​ലെ​ 11​ ​മു​ത​ലും​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​കേ​ര​ള​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡ് ​ഓ​ഫീ​സി​ൽ​ ​ന​ട​ക്കും.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​w​w​w.​k​d​r​b.​k​e​r​a​l​a.​g​o​v.​i​n​ൽ.16​ ​വ​രെ​ ​അ​റി​യി​പ്പ് ​ല​ഭി​ക്കാ​ത്ത​ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ ​ഓ​ഫീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.