തിരുവനന്തപുരം: കൗൺസിൽ ഒഫ് ദളിത് ക്രിസ്ത്യൻസ്,കേരള കൗൺസിൽ ഒഫ് ചർച്ചസ്,ദളിത് കത്തോലിക്കാ മഹാജനസഭ എന്നിവയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും ധർണയും നടത്തി.സാൽവേഷൻ ആർമി ടെറിട്ടേറിയൽ കമാൻഡർ കേണൽ.ജോൺ വില്യം പോളിമെറ്റ്ല ഉദ്ഘാടനം ചെയ്തു. സി.ഡി.സി ചെയർമാൻ എസ്.ജെ.സാംസൺ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്,ബൈബിൾ ഫെയ്ത് മിഷൻ ബിഷപ് ഡോ.സെൽവദാസ് പ്രമോദ്, കെ.സി.സി രക്ഷാധികാരി ജോൺ അരീക്കൽ,എൽ.ടി.പവിത്രസിംഗ്, ലെഫ്.കേണൽ.സജു ഡാനിയേൽ,എബനേസർ ഐസക്, കെ.ആർ.പ്രസാദ്,സജിമോൻ,ജോയ് പോൾ,ലെഫ്.കേണൽ.എൻ.ഡി.ജോഷ്വാ,വൈ.ലാലു,ടി.ജെ.മാത്യു, ജോർജ്.എസ്.പള്ളിത്തറ,എലിസബത്ത് ജോയി,എസ്.ധർമ്മരാജ്,എഡ്മണ്ട് റോയി എന്നിവർ സംസാരിച്ചു.