congress

പാറശാല: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം ഏകദിന ക്യാമ്പ് ചെങ്കൽ സർവീസ് സഹകരണ ബാങ്കിന്റെ വ്ലാത്താങ്കര ശാഖയിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് വി.ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ, എം.വിൻസെന്റ് എം.എൽ.എ, മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, അഡ്വ.എം.മണികണ്ഠൻ. ജി.മിത്രകുമാർ, ആനാട് ജയൻ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.

നെയ്യാറ്റിൻകര ബ്ലോക്ക് പ്രസിഡന്റ് എം.സി.സെൽവരാജ്, അഡ്വ.എസ്.കെ.അശോക് കുമാർ, എം.ആർ.സൈമൺ, അഡ്വ.വിനോദ് സെൻ, ഡോ.ആർ.വത്സലൻ,സി.ആർ.പ്രാണകുമാർ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, അയിര സുരേന്ദ്രൻ, ജോസ് ഫ്രാങ്ക്ളിൻ, വട്ടവിള വിജയൻ, വി.ശ്രീധരൻനായർ, ആർ.ഒ.അരുൺ, മുഹനുദീൻ, വെൺപകൽ അവനീന്ദ്രകുമാർ, മണ്ഡലം പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ജൂലൈയിൽ വയനാട്ടിൽ നടന്ന മിഷൻ 25 ക്യാമ്പ് എക്സിക്യുട്ടീവ് തീരുമാന പ്രകാരമാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്.