1

പൂവാർ: കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ 77-ാം സ്വാതന്ത്ര്യ വാർഷിക ആഘോഷങ്ങളും മൽസരങ്ങളും അഡ്വ. എം.വിൻസെൻ്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കവി രാജൻ.വി.പൊഴിയൂർ മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡൻ്റ് എൻ.എൽ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എസ്. മോഹനചന്ദ്രൻ, ഡോ.വിജയകുമാർ ഇന്ദീവരം, മദ്ധ്യമ പ്രവർത്തകൻ ഇടവൂർ സജി, എസ്.കെ. അനിൽകുമാർ, ജെ.റ്റി.ജപസിംഗ്, ഡി.ബി പ്രേമജ്കുമാർ, എസ്.ഷാജികുമാർ, കഴിവൂർ ജ്യോതി കുമാർ, ആൻ്റണി ഫെർണാണ്ടസ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.