തിരുവനന്തപുരം: കമലേശ്വരം തോട്ടം ശ്രീനാരായണ സമാധി സ്മാരക ഗ്രന്ഥശാലയുടെ വിദ്യാഭ്യാസ അവാർഡും പഠനോപകരണ വിതരണവും 13ന് നടക്കും.വൈകിട്ട് 5.30ന് ഗ്രന്ഥശാല ഹാളിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.ഡോ.കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തും.ഗ്രന്ഥശാല പ്രസിഡന്റ് ഡോ.എം.എസ്.വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.കൗൺസിലർമാരായ ഡി.സജുലാൽ,വി.വിജയകുമാരി,സി.പി.എം ചാല ഏരിയാ സെക്രട്ടറി എസ്.ജയിൽകുമാർ,ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.അനിൽകുമാർ എന്നിവർ സംസാരിക്കും.ഗ്രന്ഥശാല സെക്രട്ടറി എസ്.മോഹനകുമാർ സ്വാഗതവും ജോയിൻ സെക്രട്ടറി എ.സുധീർ നന്ദിയും പറയും.