ശശികുമാർ സംവിധാനം ചെയ്ത പെൺമക്കൾ സിനിമയിൽ അഭിനയിക്കുമ്പോൾ 13 വയസ്. ലക്ഷ്മിഭാരതി എന്ന പേരിൽ നിന്ന് ജയഭാരതിയായി മാറി യാത്ര തുടങ്ങി .മലയാളിയുടെ സൗന്ദര്യ സങ്കല്പത്തിൽ ജയഭാരതി എന്ന താരറാണി ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. പ്രേംനസീർ- ജയഭാരതി ചിത്രങ്ങളുടെ ഒരുകാലം, സോമൻ - ജയഭാരതി ചിത്രങ്ങളുടെ ഒരുകാലം, വിൻസെന്റ് - ജയഭാരതി ചിത്രങ്ങളുടെ മറ്റൊരു കാലം.ജയഭാരതിയെ ഒാർക്കാൻ എന്നും ഇതു മാത്രം മതി. പി. ഭാസ്കരൻ സംവിധാനം ചെയ്ത കാട്ടുകുരങ്ങ് ജയഭാരതിയെ നായികയാക്കി .15 മുതൽ 25 വയസുവരെയാണ് ജയഭാരതിയുടെ സിനിമാക്കാലം. പി. ഭാസ്കരനും കെ.എസ്. സേതുമാധവനും മികച്ചകഥാപാത്രങ്ങൾ സമ്മാനിച്ചു. ജയഭാരതി അഭിനയിച്ച ലയിച്ച എത്രയെത്ര ഗാനങ്ങൾ . 1979 ൽ നടൻ സത്താറുമായി വിവാഹം. ഒരുപക്ഷേ മലയാളത്തിലെ ആദ്യ താരവിവാഹം ഇതായിരിക്കും. ഏക മകൻ കൃഷ് (ഉണ്ണി) വളർന്നപ്പോൾ ജയഭാരതി സിനിമകൾ കുറച്ചു. എൻജിനിയറിംഗ് ബിരുദധാരിയായ കൃഷ് അഭിനയരംഗത്ത് വന്നു മടങ്ങി. മകനും കുടുംബത്തിനും ഒപ്പം യു.കെയിലാണ് ജയഭാരതി.എപ്പോഴെങ്കിലും ചെന്നൈയിൽ വരും. 2002 ൽ റിലീസ് ചെയ്ത ഒന്നാമൻ സിനിമയിലാണ് ജയഭാരതി ഒടുവിൽ അഭിനയിച്ചത്.സപ്തതിയുടെ നിറവിൽ നിറഞ്ഞ ആഹ്ളാദത്തിൽ ജയഭാരതി.