
കിളിമാനൂർ: എ.കെ.എസ്.റ്റി.യു ജില്ലാ സമ്മേളനം സ്വാഗത സംഘ രൂപീകരണ യോഗം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എൻ.രാജൻ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ആർട്ട് ഗ്യാലറിയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് എസ്.പ്രവീൺ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം.റാഫി,അസിസ്റ്റന്റ് സെക്രട്ടറി ബി.എസ്.റജി,ജില്ലാ കൗൺസിൽ അംഗം ജി എൽ.അജീഷ്, എ.കെ.എസ്.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിജു പേരയം ,സംസ്ഥാന കമ്മിറ്റി അംഗം എസ്.എസ്. അനോജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ.ലോർദ്ദോൻ സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി സജി കിളിമാനൂർ നന്ദിയും പറഞ്ഞു. സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം.റാഫി ചെയർമാനും മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. അനിൽകുമാർ, കെ.ജി.ശ്രീകുമാർ, ജെ സുരേഷ്, വൈസ് ചെയർമാൻമാരായും സജി കിളിമാനൂർ ജനറൽ കൺവീനറും എൽ.ആർ അരുൺ രാജ് ജോയിൻ്റ് കൺവീനറായുള്ള 101 അംഗ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി.