a

കടയ്ക്കാവൂർ: ലയൺസ് ക്ലബ് വക്കം കടയ്ക്കാവൂരിന്റെ ആഭിമുഖ്യത്തിൽ അപ്‌സല ആയുർവേദ ആശുപത്രി,ആയുർവേദ മെഡിക്കൽ അസോസിയേഷൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി,ദേവി സ്‌കാൻസ് ആൻഡ് ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെ മീരാൻകടവ് അപ്‌സല ആയുർവേദ ആശുപത്രിയിൽ സൗജന്യ ആയുർവേദ,പ്രമേഹ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ലൈജു ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കാവൂർ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ ലല്ലു കൃഷ്ണൻ,സജികുമാർ,കടയ്ക്കാവൂർ എസ്.ഐ സാബിർ,ഡോ.ബൈജു (റിട്ട എസ്.എം.ഒ ),ഡോ.ഷബീർ (ദേവി സ്‌കാൻസ് ),രാമചന്ദ്രൻ (സോൺ ചെയർപേഴ്‌സൺ),തങ്കരാജ് (സെക്രട്ടറി ) എന്നിവർ സംസാരിച്ചു. ഡോ.രാമചന്ദ്രൻ സ്വാഗതവും പ്രകാശ് (അഡ്മിനിസ്ട്രേറ്റർ ) നന്ദിയും പറഞ്ഞു. ഡോ.സന്ധ്യകുമാരി,ഡോ.ചന്ദ്രകുമാർ ഭരത്,ഡോ.സത്യബാബു,ഡോ.സിനി രാമചന്ദ്രൻ,ഡോ.രമാദേവി,ട്രഷറർ ശ്രീകുമാർ,അംഗങ്ങളായ അഡ്വ. ബാലസുബ്രമണ്യം,കുമാരൻ,ഡോ.അജിത് കുമാർ,ബൈജു,സജികുമാർ,സജി, നിസാർ,നസീമുദീൻ,മണികണ്ഠൻ,രജനി തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി.