വിതുര:സി.പി.എം നേതാവായിരുന്ന വിതുര പി.കെ.തമ്പുപിള്ളയുടെ ചരമവാർഷിക ദിനാചരണം സി.പി.എം വിതുര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടത്തും. വൈകിട്ട് 5ന് വിതുര ചന്തമുക്കിൽ നടക്കുന്ന അനുസ്മരണസമ്മേളനം സി.പി.എം ജില്ലാസെക്രട്ടറി വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ്.സുനിൽകുമാർ,സി.പി.എം ജില്ലാകമ്മിറ്റിയംഗം വി.കെ.മധു,സി.പി.എം വിതുര ഏരിയാകമ്മിറ്റിസെക്രട്ടറി എൻ.ഷൗക്കത്തലി,ജി.സ്റ്റീഫൻ എം.എൽ.എ, സി.പി.എം വിതുര ഏരിയാകമ്മിറ്റിയംഗങ്ങളായ കെ.വിനീഷ് കുമാർ,മരുതാമല സനൽകുമാർ, എസ്.എൽ.കൃഷ്ണകുമാരി,സി.പി.എം വിതുര ലോക്കൽകമ്മിറ്റിസെക്രട്ടറി എസ്.എൻ.അനിൽകുമാർ എന്നിവർ പങ്കെടുക്കും.