general

ബാലരാമപുരം: യൂത്ത് കോൺഗ്രസ് സ്ഥാപകദിനവും ക്വിറ്റ് ഇന്ത്യാ ദിനാചരണവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാലരാമപുരം അഫ്സൽ,​ജില്ലാ വൈസ് പ്രസിഡന്റ് സുൽഫി ബാലരാമപുരം,​ജനറൽ സെക്രട്ടറി മുനീർ.ജെ എന്നിവർ വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ജിതീഷ് വാവ അദ്ധ്യക്ഷത വഹിച്ചു. വാർ‌ഡ് പ്രസിഡന്റുമാരായ നെല്ലിവിള ശരത്,​വിശാഖ്.എസ്,​അഖിൽ.എസ്,​ഹാജ ഹുസൈൻ,​ സജികുമാർ,​വിപിൻരാജ്,​അജിത്ത് കുമാർ,​ഷാൻ എന്നിവർ സംസാരിച്ചു.