തിരുവനന്തപുരം: കുന്നുകുഴി എൻ.എസ്.എസ് ബാലസമാജം വാർഷിക പൊതുയോഗം എൻ.എസ്.എസ് മേഖല കൺവിനർ കെ.പി.പരമേശ്വരനാഥ് ഉദ്ഘാടനം ചെയ്തു. ശ്രീജു കൃഷ്ണൻ,ജി.കൃഷ്ണകുമാർ,എം.ജി.രാജ്കുമാർ എന്നിവർ സംസാരിച്ചു. പുതിയ ബാലസമാജം ഭാരവാഹികളായി അക്ഷർ.എ.നായർ (പ്രസിഡന്റ് ),​മൈഥിലി,(വൈസ് പ്രസിഡന്റ് ),​ഒ.ശ്രീഹരി (സെക്രട്ടറി ),​ ദേവിക എ.എസ് (ജോയിന്റ് സെക്രട്ടറി ),​അഖിൽ നായർ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.