ചിറയിൻകീഴ്: പണ്ടകശാല, ശാർക്കര, പുതുക്കരി കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വയനാട്ടിൽ വീട് നഷ്ടപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചിട്ടുള്ള 'പഴയ പത്രം കൊണ്ട് വീടുണ്ടാക്കാം" എന്ന പദ്ധതിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി ന്യൂസ് പേപ്പർ ചലഞ്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം പരിപാടി ഉദ്ഘാടനം ചെയ്തു. ഭാഗി അശോകൻ, വാർഡ് മെമ്പർമാരായ വി.ബേബി, മോനി ശാർക്കര, മനുമോൻ, കോൺഗ്രസ് പ്രവർത്തകരായ സഞ്ജു സുന്ദരൻ, മനു ശങ്കർ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.