വിതുര:വിദ്യാർത്ഥികൾക്കിടയിൽ വായനാശീലം വളർത്തുന്നതിനായി കേരളാകൗമുദി ആവിഷ്‌കരിച്ച എന്റെകൗമുദി പദ്ധതി വിതുര ഗവൺമെന്റ് യു.പി.സ്‌കൂളിലും നടപ്പിലാക്കും.സ്‌കൂളിലേക്കാവശ്യമായ പത്രം സ്‌പോൺസർചെയ്ത വിതുര സ്റ്റാർ ബേക്കറി ഉടമ എസ്.നിഷാദ് നാളെ ഉച്ചക്ക് 2ന് നടക്കുന്ന പ്രത്യേക അസംബ്ളിയിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.പി.ശോഭനാദേവിക്ക് കേരളകൗമുദിപത്രം നൽകി ഉദ്ഘാടനം ചെയ്യും.കേരളകൗമുദി ഏരിയാസർക്കലേഷൻമാനേജർ പ്രദീപ് കാച്ചാണി, അദ്ധ്യാപകരായ ജാസ്മിൻഷാ, ഷെറിൻ, കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാൽ എന്നിവർ പങ്കെടുക്കും.