തിരുവനന്തപുരം: എസ്.യു.ടി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാരാമെഡിക്കൽ സയൻസസിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഭാരത് സേവക് സമാജിന്റെ പാഠ്യപദ്ധതി പ്രകാരം സി.എസ്.എസ്.ഡി ടെക്നോളജി,ഡയാലിസിസ് ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി,ഫസ്റ്റ് എയ്ഡ് ആൻഡ് പേഷ്യന്റ് കെയർ,ഓപ്പറേഷൻ തിയേറ്രർ ടെക്‌നീഷ്യൻ,ഇ.സി.ജി ടെക്നീഷ്യൻ,ബയോമെഡിക്കൽ എക്യുപ്മെന്റ് ടെക്നീഷ്യൻ എന്നിവയുടെ ഒരുവർഷത്തെ ഡിപ്ലോമ കോഴ്സുകളാണുള്ളത്. താത്പര്യമുള്ളവർ 30ന് മുമ്പ് അപേക്ഷിക്കണം. വിവരങ്ങൾക്ക് ഫോൺ: 9072312592, 7042220951.