ചിറയിൻകീഴ്: രാഹുൽഗാന്ധി പ്രഖ്യാപിച്ച വയനാട്ടിലെ ദുരിതബാധിതർക്കുള്ള 100 വീട് ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കായി രാജീവ്ഗാന്ധി കൾച്ചറൽ ഫോറം നൽകുന്ന ഒരു ലക്ഷം രൂപയുടെ ഫണ്ട് ശേഖരണം ആരംഭിച്ചു.മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും,അഴൂർ ഗ്രാമപഞ്ചായത്തംഗവുമായ കെ.ഓമനയുടെ ഒരു മാസത്തെ ഓണറേറിയം ഏറ്റുവാങ്ങി ഫോറം പ്രസിഡന്റ് അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആർ.നിസാർ,ഭാരവാഹികളായ മാടൻവിള നൗഷാദ്,അഴൂർ വിജയൻ,റഷീദ് റാവുത്തർ,അനുരാജ്,ചന്ദ്രസേനൻ,സതി തുടങ്ങിയവർ പങ്കെടുത്തു.രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് 20ന് തുക വി.ഡി.സതീശനെ ഏല്പിക്കുമെന്ന് ഫോറം ഭാരവാഹികൾ അറിയിച്ചു.