വിതുര: ആദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ആദിവാസി ദിനം ആഘോഷിച്ചു. ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി കെ.ശശികുമാർ,വൈസ് പ്രസിഡന്റ് എസ്.കുട്ടപ്പൻകാണി,സെക്രട്ടറി ആർ.ഉദയകുമാർ,വർക്കിംഗ് പ്രസിഡന്റ് എസ്.ശാന്തകുമാർ,ഒാർഗനൈസിംഗ് സെക്രട്ടറി ബാബുമാമൂട് എന്നിവർ പങ്കെടുത്തു. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു.