
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും പുന്നപ്ര വയലാർ സമരനായകനുമായിരുന്ന കെ.സി.ജോർജിന്റെ 38 -ാം ചരമവാർഷിക അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.സി.ജോർജ് ട്രസ്റ്റ് ചെയർമാൻ അഡ്വ.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി വി.പി.ഉണ്ണിക്കൃഷ്ണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ചന്തവിള മധു,കെ.ശിവദാസൻ,തുണ്ടത്തിൽ അജി,ആർ.ചിത്രലേഖ,കെ.നിർമ്മലകുമാർ എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി.