ചേരപ്പള്ളി: ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇറവൂർ,കിഴക്കേക്കര,വലിയകളം ഭാഗങ്ങളിൽ മോഷണം പെരുകുന്നു. ഇറവൂർ ശിവജിപുരം മൂലയിൽ മഠം മൂർത്തിയാർ മഠം ശിവപ്രഭ ആശ്രമത്തിലെ കാണിക്കവഞ്ചിയും തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന അലമാരയും കുത്തിത്തുറന്ന് പണം അപഹരിച്ചു.15000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഇറവൂർ വലിയകളം അർച്ചനയിൽ വിവനേത്രന്റെ വീടിന്റെ പിറകുവശത്തെ മതിൽ ചാടിക്കടന്ന് 60ൽപ്പരം റബർ ഷീറ്റുകളും തോട്ടിൻകര മായാ സദനത്തിൽ അനിൽകുമാറിന്റെ 26 റബർ ഷീറ്റുകളും മോഷണം പോയി. ആര്യനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.