വെള്ളറട: ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്കൂൾ സ്ഥാപകമാനേജരും മുൻ എം.എൽ.എയുമായ ജനാർദ്ദനൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ പരിസ്ഥിതി സുവർണ മുദ്ര പുരസ്കാര വിതരണവും സുവനീർ പ്രകാശനവും 14ന് ഉച്ചയ്ക്ക് 2.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.സ്കൂൾ ആർട്സ് ഗ്യാലറി, മികവ് ഉത്സവം,കാർഷിക - കായിക ഉത്സവം ഉദ്ഘാടനവും നടക്കും. പരിസ്ഥിതി പുരസ്കാരം കാരയ്ക്കാമണ്ഡപം വിജയകുമാറിന് മന്ത്രി വി.ശിവൻകുട്ടി സമർപ്പിക്കും. മലയാള മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട സുവനീയറിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി കലോത്സവം ഉദ്ഘാടനം ചെയ്യും. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം കായികോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം അൻസജിതാറസൽ, ബ്ളോക്ക് പഞ്ചായത്ത് അംഗം ജി.ലാൽകൃഷ്ണൻ, ഗോകുൽ ജിജി, സ്കൂൾ രക്ഷാധികാരി അഡ്വ.വേണുഗോപാലൻ നായർ, സ്കൂൾ മാനേജർ എസ്.ശ്രീകുമാരിയമ്മ, പ്രിൻസിപ്പൽ ശ്രീകല തുടുങ്ങിയവർ സംസാരിക്കും.