വിഴിഞ്ഞം: വയനാട് ദുരന്തത്തിന്റെ വാർത്തകൾ കണ്ട് തനിക്കും എന്തെങ്കിലും ചെയ്യണമെന്ന് മാതാപിതാക്കളോട് പറഞ്ഞ മൂന്നാം ക്ലാസുകാരൻ സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ പണമടങ്ങിയ കായ്ക്കുടുക്ക ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി വീട്ടിലെത്തിയ സി.പി.എം പ്രവർത്തകരെ ഏല്പിച്ചു. ഓട്ടോറിക്ഷാ തൊഴിലാളിയായ ആത്മജന്റെയും ആശയുടെയും മകനാണ് അനുരുദ്ധ്. കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ പണം സ്വരുക്കൂട്ടിയിരുന്ന കായ്ക്കുടുക്ക അനുരുദ്ധിൽനിന്നും ഏറ്റുവാങ്ങി. സി.പി.എം കോവളം ഏരിയാ കമ്മിറ്റി അംഗം കെ.എസ്. സജി, കോട്ടുകാൽ ലോക്കൽ സെക്രട്ടറി എൻ.ബിനുകുമാർ, ലോക്കൽ കമ്മിറ്റി അംഗം ഷാജി, ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.കോട്ടുകാൽ ഗവ. എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. സോഹോദരി: അപർണ.