വിഴിഞ്ഞം: ഡോ.ബി.ആർ.അംബേദ്കർ വിചാരകേന്ദ്ര ഉദ്ഘാടനവും സ്വതന്ത്ര്യ ദിനാഘോഷവും 15ന് രാവിലെ 11ന് വെങ്ങാനൂർ ഔവർ കോളേജിൽ നടക്കും. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി ഉദ്ഘാടനം ചെയ്യും. ഡോ.റീച്ചസ് ഫെർനാന്റസ് അദ്ധ്യക്ഷത വഹിക്കും. റെജി ജോയ്,ഡോ.ജവഹർ ഐ.എസ്,ജോൺ ബ്രിട്ടോ,ആർ.ജയകുമാർ,സഫറുള്ള ഖാൻ എന്നിവർ സംസാരിക്കും.