വെള്ളനാട്: വെള്ളനാട്ട് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന നരുവാമൂട് സ്വദേശികളെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളനാട് കരുണാസായി റോഡിൽ കല്ലുപാലത്തിന് സമീപം ഇന്നലെ വൈകിട്ട് 4.30ഓടെയാണ് അപകടം. കാർ പിന്നീട് പുറത്തെടുത്തു.