പൂവാർ: എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖയുടെ ആഭിമുഖ്യത്തിൽ 18,20 തീയതികളിൽ 170 -ാമത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

18ന് അരുമാനൂർ ശാഖ ഹാളിൽ വൈകിട്ട് 3ന് നടക്കുന്ന ഗുരുദേവ കൃതികളുടെ പാരായണ മത്സര വിഷയങ്ങൾ എൽ.പി വിഭാഗം: ദൈവദശകം (20 വരികൾ), യു.പി വിഭാഗം: സദാചാരം, എച്ച്.എസ് വിഭാഗം:അനുകമ്പാദശകം, കോളേജ് വിഭാഗം: ജനനി നവരത്നമഞ്ജരി, പൊതുവിഭാഗം: ആത്മോപദേശശതകം (20 വരികൾ ). പ്രസംഗ മത്സര വിഷയങ്ങൾ എൽ.പി വിഭാഗം: ശ്രീനാരായണ ഗുരുദേവൻ, യു.പി വിഭാഗം: വിദ്യകൊണ്ട് പ്രബുദ്ധരാവുക, എച്ച്.എസ് വിഭാഗം: ശ്രീനാരായണ ഗുരുദേവന്റെ ദൈവ സങ്കല്പം, കോളേജ് വിഭാഗം: ഗുരുദേവ ദർശനം, പൊതുവിഭാഗം: പൂർണനായ ഗുരു എന്നിങ്ങനെയാണ്. മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ശാഖാ സെക്രട്ടറി കൊടിയിൽ അശോകൻ അറിയിച്ചു.