തിരുവനന്തപുരം:ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയും ടൈപ്പ് വൺ ഡയബറ്റിക് ഫൗണ്ടേഷനും (കേരള ) സംയുക്തമായി ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി.മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉദ്ഘാടനം ചെയ്തു. ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് ഫാദർ ജീവൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ശിഹാബ്,ഡോ.ഫിലിപ്പ് ഫെന്നി ,ഡോ. സംഗീത ജിതിൻ എന്നിവർ ക്ലാസെടുത്തു.പ്രൊഫ. ജോർജ് എം ചാണ്ടി, ഗുൾസാർ അഹമ്മദ് , മനോജ് എൽ.ജി, ഷാനവാസ്, ഡെറീന എന്നിവർ സംസാരിച്ചു.