തിരുവനന്തപുരം: പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റി പൊലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയും പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ജെ.ജോർജ് ഫ്രാൻസിസിനെ അനുസ്മരിച്ചു.മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് അനിൽ തമ്പി അദ്ധ്യക്ഷത വഹിച്ചു.മുൻ പൊലീസ് സൂപ്രണ്ടുമാരായ എ.കെ വേണുഗോപാൽ,എ.ജെ.തോമസുകുട്ടി,ടി. രാമചന്ദ്രൻ,കെ.പി.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജൻ, മാധവൻകുട്ടി നായർ,എം.ജെ ജോർജ്,കരമന ശ്രീകുമാർ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി സി.സുദർശനൻ സ്വാഗതവും വി.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.