പൂവാർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പൂവാർ യൂണിറ്റ് പുതിയതായി നിർമ്മിച്ച അരുമാനൂർ ജി.ശിവരാജൻ മെമ്മോറിയൽ പെൻഷൻ ഭവന്റെ ഉദ്ഘാടനം 17ന് നടക്കും. വൈകിട്ട് 4ന് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യും. പൂവാർ യൂണിറ്റ് പ്രസിഡന്റ് ജെ.സുമനം അദ്ധ്യക്ഷനാകും. ആശംസകൾ അറിയിച്ച് പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് സരോജിനി ടീച്ചർ അറിയിച്ചു.