നെയ്യാറ്റിൻകര: തലയ്ക്കോട് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി നാളെ പതിവ് പൂജകൾക്ക് പുറമേ രാവിലെ 6ന് മഹാഗണപതിഹോമം,​ 7ന് ലക്ഷ്മി നാരായണ പൂജ,8 മുതൽ കേരളവേദ താന്ത്രിക ജ്യോതിഷ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ''അഹോരാത്ര രാമായണ പാരായണം'' സമാരംഭം,​11ന് മദ്ധ്യാഹ്ന്യപൂജ,​വൈകിട്ട് 3ന് നാരങ്ങാവിളക്ക്,6.30ന് വിശേഷാൽ പൂജ,​വെളുപ്പിന് 4ന് ശ്രീരാമപട്ടാഭിഷേകം തുടർന്ന് വിഷ്ണു സഹസ്രനാമത്തോടുകൂടി ലക്ഷ്മീനാരായണപൂജ,മംഗള ആരതി,പ്രസാദവിതരണം എന്നിവയും നടക്കും. പഠനകേന്ദ്രം ഡയറക്ടർ മുല്ലൂർ സശിധരൻ മുഖ്യകാർമ്മികത്വം വഹിക്കും. ഫോൺ: 9495556638.