അതിമനോഹരമായ കുടുംബ ചിത്രവുമായി അമല പോൾ. ഭർത്താവ് ജഗദ് ദേശായി, മകൻ ഇളയ് എന്നിവരോടൊപ്പം ആഹ്ളാദം തുളുമ്പുന്ന ചിത്രമാണ് അമല പോൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചത്. കുഞ്ഞ് അമലയെപ്പോലെ തന്നെയെന്ന് ആരാധകരുടെ കമന്റ്. കുടുംബചിത്രം സമ്മാനിച്ചതിന് നന്ദിയെന്നും കമന്റ്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരോട് അമല പോൾ പങ്കുവയ്ക്കാറുണ്ട്. ജൂൺ 11നാണ് അമലയ്ക്കും ജഗദിനും ആൺകുഞ്ഞ് പിറന്നത്. 'ഇറ്റ്സ്, എ ബോയ്! മീറ്റ് അവൾ ലിറ്റിൽ മിറാക്കിൾ, ഇളയ്' എന്ന അടിക്കുറിപ്പോടെ കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലപോളിന്റെ വീഡിയോ ജഗദ് പങ്കുവച്ചതോടെയാണ് താരം അമ്മയായ വിവരം ആരാധകർ അറിയുന്നത്. താൻ ഗർഭിണിയാണെന്ന വിവരം അമല നേരത്തെ അറിയിച്ചിരുന്നു.
നിറയെ സർപ്രൈസ് നൽകി വീട്ടിൽ ആകെ അലങ്കാരപ്പണികളും ഒരുക്കിയിരുന്നു ജഗദ്. കഴിഞ്ഞ നവംബറിലായിരുന്നു അമലയും ജഗദും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി 4നാണ് താൻ അമ്മയാകാൻ പോകുന്നു എന്ന വിശേഷം അമല പങ്കിട്ടത്.