തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബഡ്‌ജറ്റ് ടൂറിസം സെൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കുടജാദ്രിയിലും പോയിവരുന്ന രീതിയിൽ തീർത്ഥയാത്രാ പാക്കേജ് അവതരിപ്പിക്കുന്നു
കണ്ണൂർ യൂണിറ്റിൽ നിന്നുള്ള സൂപ്പർ ഡീലക്സ് ബസിലാണ് യാത്ര. ആഗസ്റ്റ് 16നു രാത്രി 8.30ന് പുറപ്പെട്ട് പുലർച്ചെ നാലിന് കൊല്ലൂരിൽ എത്തിച്ചേരും
ഫ്രഷ്അപ് ആയി ക്ഷേത്ര ദർശനം നടത്തിയതിനു ശേഷം എട്ടോടെ കുടജാദ്രിയിലേക്ക് ജീപ്പിൽ യാത്ര. ഉച്ചയ്ക്ക് വീണ്ടും കൊല്ലൂരിലേക്ക് തിരിച്ചു വന്ന് ഉച്ചയ്ക്കും വൈകിട്ടും ക്ഷേത്രദർശനത്തിന് സൗകര്യമുണ്ടാകും.
17ന് (ഞായർ) രാവിലെ 5.30 ന് പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂർ ശിവക്ഷേത്രം, അനന്തപുര മഹാവിഷ്ണു ക്ഷേത്രം എന്നിവ ദർശിച്ച് വൈകിട്ട് ബേക്കൽ കോട്ടയിൽ എത്തിച്ചേരുന്ന രീതിയിലാണ് പാക്കേജ്. ബുക്കിംഗ് ആരംഭിച്ചു. ഫോൺ 8089463675 , 9497007857