കാരേറ്റ്: കാരേറ്റ്- ആനാകുടി റോഡ് നന്നാക്കണം എന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പുളിമാത്ത് -വാമനപുരം പഞ്ചായത്തുകളിലായി രണ്ടു കിലോമീറ്ററോളം സ്ഥിതി ചെയ്യുന്ന ഈ റോഡിന്റെ ടാർ ഇളകി കുഴികളാണ്. മഴ പെയ്താൽ വെള്ളക്കെട്ടാണ് ഇവിടം. അല്ലാത്ത സമയത്തും അത്യാവശ്യത്തിന് ഒരു ഓട്ടോ വിളിച്ചാൽ പോലും ആരും വരില്ല. നിരവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമില്ലെന്നാണ് ആക്ഷേപം. ശിവൻ കോവിൽ, കൃഷ്ണൻ കോവിൽ, തിരുവാമനപുരം ക്ഷേത്രം ഇതെല്ലാം ഈ റോഡിൽ ആണ് സ്ഥിതി ചെയ്യുന്നത്. കുഴികളിൽ വീണ് ഇരു ചക്ര വാഹനങ്ങൾ മറിയുന്നതും നിത്യ സംഭവമാണ്. എത്രയും വേഗം റോഡ് നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.