തിരുവനന്തപുരം: വയനാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ കേരള പുലയർ മഹാസഭ ( കെ.പി.എം.എസ് ) യുടെ നേതൃത്വത്തിൽ ദീപം തെളിച്ചു. ജനറൽ സെക്രട്ടറി ഹരിപ്പാട് സതീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് അശോകൻ എ.കെ നഗർ അദ്ധ്യക്ഷനായി.കാഞ്ചാംപഴിഞ്ഞി ശശികുമാർ,മാധുരി.എസ്, ആർ.ഗീത,അംബിക നാവായിക്കുളം,ശശി മാറനല്ലൂർ,പൊന്നപ്പൻ കരുവാറ്റ എന്നിവർ സംസാരിച്ചു. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ.പി.എം.എസ് ആവശ്യപ്പെട്ടു.