പാലോട്:ഉമ്മൻചാണ്ടി കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി കോൺഗ്രസ് കുറുപുഴ മണ്ഡലം കമ്മിറ്റിയുടെയും,ആലുംകുഴി,ഇളവട്ടം വാർഡ് കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇളവട്ടം വിനായക ഹാളിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു .കുറുപുഴ മണ്ഡലം പ്രസിഡന്റ് വിനു എസ് ലാലിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്.ബാജിലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കാനാവിൽ ഷിബു, രാജ്കുമാർ, ബീന രാജു,ബി.എൽ.കൃഷ്ണപ്രസാദ്,പത്മാലയം മിനിലാൽ, കെ. രാജീവൻ, നേത്രരോഗ വിദഗ്ധൻ ഡോ. വൈശാഖ്,പൊട്ടൻചിറ ശ്രീകുമാർ,എം.എ. സുൽഫിക്കർ, എ. എസ്. അനീഷ് , ബിന്ദുസന്തോഷ്, സി. സീന വെമ്പ്, എം. ഷാജഹാൻ,എം. പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു.