പാലോട്:വയനാട് ദുരന്തത്തിൽ പെട്ടവർക്ക് കൈത്താങ്ങുമായി ടെറുമോ പെൻപോൾ എംപ്ലോയീസ് കോൺഗ്രസ്‌ ഐ.എൻ.ടി.യു.സി യൂണിയൻ.യൂണിയൻ ശേഖരിച്ച ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ ഐ.എൻ.ടി.യു.സി വയനാട് ജില്ലാ കമ്മിറ്റിയുടെ കൽപ്പറ്റയിലുള്ള കളക്ഷൻ സെന്ററിലെത്തിച്ചു.യുണിയൻ നേതാക്കളായ എ.ജോർജ്ജുകുട്ടി, താന്നിമൂട് ഷംസുദീൻ,ഷമീർ.എ, ഉണ്ണികൃഷ്ണൻ,അജിത്,അനൂപ്.എ.കെ,സിയാദ് തുരുത്തി തുടങ്ങിയവർ നേതൃത്യം നൽകി.