നെയ്യാറ്റിൻകര : ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം പൈതൃക ഭൂമിയിൽ അരുവിപ്പുറം എസ്.എൻ.ഡി.പി ഹാളിൽ കൂടിയ സമ്മേളനത്തിൽ വച്ച് 'വിശ്വനന്മ പ്രകൃതി പൈതൃക സംരക്ഷണ സമിതി' ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാമൂഹിക പ്രവർത്തകൻ തുയൂർ വിക്രമൻ നായർ,വിശ്വനന്മ പ്രകൃതി പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് കെ.എസ്.മനോജിന് തേക്ക് മരത്തൈ നൽകി കൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.തുടർന്ന് എം.അയ്യപ്പൻ ലോഗോ പ്രകാശനം ചെയ്തു.ശാസ്ത്ര സാഹിത്യ പരിഷത്ത് അരുവിപ്പുറം ഷിബു, ഗാന്ധിയൻ ബാബു, വി.സുനു എന്നിവർ ആശംസകൾ അർപ്പിച്ചു.സമിതി സെക്രട്ടറി അയിരൂർ സുഭാഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ആർ.സുരേഷ് നന്ദിയും പറഞ്ഞു.