നെയ്യാറ്റിൻകര : പെരുങ്കടവിള തത്തമല ശങ്കരനാരായണ സ്വാമിക്ഷേത്രത്തിൽ ഉത്രട്ടാതി മഹോത്സവവും പാൽപ്പായ സമർപ്പണവും 18 മുതൽ 22 വരെ നടക്കും. 18 ന് രാവിലെ 6 ന് മഹാഗണപതി ഹോമം, 7.30 ന് പ്രഭാതപൂജ, 9 ന് സുദർശനഹോമം, 10.30 ന് ഉച്ചപൂജ, വൈകിട്ട് 6.30 ന് സന്ധ്യാപൂജ, ദീപാരാധന, 6.45 ന് ഭജന, 7.30 ന് അത്താഴപൂജ,7.45 ന് സായാഹ്നഭക്ഷണം, രാത്രി 8 ന് തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, നാടൻപാട്ടും ദൃഷ്യാവിഷ്കാരവും. 19 ന് രാവിലെ 9ന് മൃത്യുഞ്ജയ ഹോമം 10.30 ന് ഉച്ചപൂജ, ഉച്ചയ്ക്ക് 12.30 ന് ഭഗവത് സദ്യ, വൈകിട്ട് 6 ന് സർവൈശ്വര്യപൂജ. 6.30ന് സന്ധ്യാപൂജ, ദീപാരാധന 7.ന് തിരുവാതിരക്കളി, രാത്രി 8 ന് കരോക്കെ ഗാനമേള, മൂന്നാം ഉത്സവ ദിവസമായ 20ന് രാവിലെ 9 ന് അഘോരഹോമം,7. ന് ഭഗവതിസേവ, 7.15ന് ഫ്യൂഷൻ തിരുവാതിര, രാത്രി 8 ന് കുച്ചുപ്പുടി, നൃത്ത നാടകം കലാപാശം,21 ന് രാവിലെ 8 ന് ശ്രീമദ് നാരായണ പാരായണം, 9 ന് ശനീശ്വരപൂജയും ശനീശ്വരഹോമവും, 6.45 ന് സമൂഹ നീരാഞ്ജനം, രാത്രി 8. ന് ശങ്കരം 2024. 22 ന് രാവിലെ 9. ഉത്രട്ടാതി പാൽപ്പായസം സമർപ്പണം, 9.15ന് പ്രഭാതഭക്ഷണം, 9.30 ന് കലശാഭിഷേകം, 11ന് വിശേഷാൽ ഉത്രട്ടാതി പൂജ, 11:30ന് തുലാഭാരം, രാത്രി 8ന് ബാലെ. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണം ഉണ്ടായിരിക്കും.