നെയ്യാറ്റിൻകര : മാരായമുട്ടം സർവീസ് സഹകരണ ബാങ്കിന്റെ നൂറാമത് വാർഷികാഘോത്തിന്റെ ഭാഗമായി ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തുന്നതാണെന്നുപ്രസിഡന്റ് എം.എസ്.പാർവതി അറിയിച്ചു.രാവിലെ 8 ന് ബാങ്കിലെ അനുബന്ധ സ്ഥാപനങ്ങളിൽ ദേശീയ പതാക ഉയർത്തുന്നതും മധുര വിതരണം ചെയ്യുന്നതുമാണ്.സ്വാതന്ത്ര്യസ്മൃതി സന്ദേശ സമ്മേളനം മുൻ എം.പി പീതാംബരക്കുറുപ്പ് ഉദ്ഘാടനം നിർവഹിക്കും.ബിജു ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.